കഥ

മണ്ണ് എന്ന സ്വത്ത്
സ്നേഹ.പി
                         ഒരിടത്ത് രാമു എന്നൊരു കര്‍ഷകനുണ്ടായിരുന്നു.വെള്ളപ്പൊക്കം കാരണം അയാളുടെ കൃഷിയൊക്കെ നശിച്ചുപോയി അയാള്‍ കടത്തിലായി.ഈ കാരണത്താല്‍ അയാള്‍ക്ക് തന്റെ സ്വത്ത് മുഴുവന്‍ വില്‍ക്കേണ്ടി വന്നു.കടം തീര്‍ത്ത് ബാക്കിയുള്ള കുറച്ചു പണം കൊണ്ടയാള്‍ അടുത്ത ഗ്രാമത്തില്‍ കുറച്ചു സ്ഥലം വാങ്ങി അങ്ങോട്ടേക്ക് താമസം മാറി.അവിടെ സാമാന്യം നല്ലൊരു കുടില്ലുണ്ടാക്കി ബാക്കി ഭൂമിയില്‍ കൃഷിയും തുടങ്ങി. നാള്‍ക്കു നാള്‍ രാമുവിന്റെ കൃഷി അഭിവൃദ്ധിപ്പെടാന്‍ തുടങ്ങി അയാള്‍ വലിച്ചെറിയുന്ന അവശിഷ്ട്ടങ്ങള്‍ വരെ ഭൂമിയില്‍ മത്സരിച്ചു മുളപൊട്ടി.രാമുവിന്റെ ഭൂമിയില്‍ കറുത്ത പച്ചയും തക്കാളി പച്ചയും മറ്റും മത്സരിച്ചു മുളപൊട്ടി .ഒരു നാള്‍ രാമുവിന് തോന്നി "കുറച്ചൂടെ ഭൂമിണ്ടയാല്‍ നന്നായി കൃഷി ചെയ്യാലോ" അങ്ങനെ അയാള്‍ ഒരു ഭൂമിക്കു വേണ്ടി പല മൂന്നാന്‍മാരെയും സമീപിച്ചു പക്ഷെ ഒന്നുകില്‍ അവര്‍ പറയുന്ന വില രാമുവിന് സമതമാവില്ല അല്ലെങ്കില്‍ ഭൂമി ഇഷ്ട്ടപ്പെടില്ല. അങ്ങനെ ഒരുപാട് നാളുകള്‍ കഴിഞ്ഞു ഒരു തെളിഞ്ഞ പ്രഭാതം രാമു ഒന്ന് നടക്കാനിറങ്ങിയതായിരുന്നു അപ്പോള്‍ ഒന്നും ചെയ്യാതെ തരിശായി കിടക്കുന്ന ഒരു ഭൂമി രാമുവിന്റെ കണ്ണില്‍ പെട്ടു ഒറ്റനോട്ടത്തില്‍ തന്നെ അയാള്‍ക്ക്‌ ആ ഭൂമി ഇഷ്ട്ടപ്പെടുകയും ചെയ്തു.അപ്പോള്‍ ഒരാളാവഴിയെ വന്നു രാമു ആ സ്ഥലത്തെ കുറിച്ചു അയാളോട്  ചോദിച്ചു അപ്പോളയാള്‍ രാമുവിനോടായി ചോദിച്ചു "നിങ്ങല്ല്ക്കെന്തിനാ ഈ നശിച്ച ഭൂമി?"കൃഷി ചെയ്യാന്‍" രാമു പറഞ്ഞു "നിങ്ങളെന്താ ഹേ ഈ നാട്ടിലോന്നുമല്ലേ?" "അതെന്താ അങ്ങനെ ചോദിച്ചത് "? "ഈ തരിശു ഭൂമിയില്‍ എന്ത് മുളക്കാനാ?" "അത് സാരമില്ലാ എന്തായാലും ഞാനീ ഭൂമി വാങ്ങുകയാ" രാമു പറഞ്ഞു.പിറ്റേന്ന് തന്നെ അയാള്‍ ഭൂവുടമയെ പോയിക്കണ്ട് കാര്യങ്ങള്‍ സംസാരിച്ചു തീര്‍പ്പാക്കി ഒരു മാസത്തിനുള്ളില്‍ ഭൂമി രാമുവിന് സ്വന്തം.പിറ്റേന്ന് മുതല്‍ രാമു തന്റെ ഭൂമിയില്‍ പണി തുടങ്ങി കാടും പടലും നിലം പാകപ്പെടുത്തലും ഒക്കയായി ഒന്നരമാസത്തിനോടുവില്‍ എല്ലാംപൂര്‍ത്തിയായി.രാമുവിനെ പലരും പിന്തിരിപ്പിക്കാന്‍ നോക്കി പക്ഷെ രാമു കുലുങ്ങിയില്ല.അയാള്‍ വിത്തെറിഞ്ഞു ഒരു മഹാത്ഭുതം പോലെ അവയൊക്കെ മുളപോന്തി.രാമുവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച നാട്ടുകാര്‍ ഇത് കണ്ടു മൂക്കത്ത് വിരല്‍ വച്ചു ഇളിഭ്യരായി നിന്നു.ആ നാട്ടില്‍ ഒരു പാടുകാലം രാമു സുകമായി ജീവിച്ചു.

സ്വപ്നമോ അതോ യാഥാര്‍ത്ഥ്യമോ ?
 ശ്രിമ്നിഷ .എം
ഞാന്‍ ബസ്സില്‍ നിന്ന് ഇറങ്ങി.അതൊരു പ്രഭാതമായിരുന്നു.പൂക്കളുടെ സുഗന്ധവും പക്ഷികളുടെ കോലാഹലങ്ങള്‍ കൊണ്ടും സുന്ദരമായിരുന്നു ആ പ്രഭാതം.ആ ദിനത്തെ വരവെല്‍ക്കുകയായിരുന്നു ആ പ്രഭാതം.പെട്ടന്ന് ഒരു നിലവിളി എന്റെ ചെവികളില്‍ അലയടിച്ചു.ആ ശബ്ദം  കേട്ട ഭാഗത്തേക്ക്  ഞാന്‍ എന്റെ മിഴികലോടിച്ചു.
              അതാ ആ വീട്ടില്‍ ഒരാള്‍ക്കൂട്ടം.കൂടാതെ മക്കളേ എന്നു വിളിച്ചു അലമുറയിട്ടു കരയുന്ന ശബ്ദവും ഞാന്‍ എന്താണ് കാര്യം എന്നറിയാനായി ആ വീട്ടിലേക്കു കയറി.പക്ഷെ ആളുകള്‍ നിറഞ്ഞു നില്ല്ക്കുന്ന ഒരു സാഹചര്യം ആ ആല്ല്ക്കൂട്ടതിനിടയില്‍ നിന്ന്  ഒരു വെള്ളപുതപ്പ്‌  കണ്ടു ഞാന്‍ മനസ്സിലാക്കി അതൊരു മരണവീടായിരുന്നു.ഞാന്‍ മുറ്റത്തേക്കിറങ്ങി.അപ്പോള്‍ അവിടയുള്ള ജനങ്ങള്‍ എന്തൊക്കെയോ പിരുപിരുക്കുന്നത്  എന്റെ ശ്രദ്ധയില്പെട്ടു.ആ കൂട്ടത്തിലെ ഒരു വ്യക്തിയോട്  എന്താ ഇവിടെ സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ കഥ പറയാന്‍ തുടങ്ങി.
               ഒരച്ഛനും മകനും മകളും ഒരമ്മയും അടങ്ങുന്ന ഒരു സന്തുഷ്ടകുടുംബം.സന്തോഷം എന്നും അവരുടെ വീട്ടില്‍ കളിയാടി.ആ വീട്ടിലെ ഗൃഹനാഥന്‍ ഉദ്യോഗസ്ഥനായിരുന്നു.ഒരുദിവസം ഹൃദയാഘാതം വന്നതുകൊണ്ട് അദ്ദേഹം മരണത്തിന്റെ വഴിയെ പോയി.ഈ വാരുത്തയരിഞ്ഞു അമ്മ കിടപ്പിലായി.പിന്നീട് ഈ കുടുംബത്തിന്റെ എല്ലാ ചുമതലയും അവന്റെ തലയിലായി.നല്ലവണ്ണം പഠിക്കുന്ന കുട്ടിയായിരുന്നു അവന്‍.അച്ഛന്‍ മരിച്ചതോടുകൂടി അവന്‍ കൂലിപ്പനിക്കുപോവാന്‍ തുടങ്ങി.പക്ഷെ കിട്ടുന്ന പണം അനുജത്തിയുടെ വിധ്യഭ്യാസത്തിണോ അമ്മക്ക് മരുന്ന് വാങ്ങാനോ തികഞ്ഞില്ല എന്തിനു പറയണം ആ കുടുംബം ദാരിദ്ര്യത്തില്‍ മുങ്ങി.ഭക്ഷണം കിട്ടാതെ അനുജത്തി ചെട്ടനരികില്‍ എത്തുമ്പോള്‍ എന്തൊക്കയോ പറഞ്ഞവന്‍ സമാടാനിപ്പിക്കും അനുജത്തിക്ക് ഒരു നല്ല പട്ടുപാവാട വാങ്ങിക്കൊടുക്കുവാന്‍ പോലും അവന്  കഴിഞ്ഞില്ല .അവനെ ആരും സഹായിച്ചില്ല.അവര്‍  ഒറ്റപ്പെട്ടു. അങ്ങനെയിരിക്കെ കുടുംബത്തിനെ കരകേട്ടണം എന്ന ലക്ഷ്യവുമായി അവന്‍ ജോലി അന്വേഷിച്ചു പോയി.അവന്‍ ഇന്നുവരെ തിരിച്ചുവന്നിട്ടില്ല.അവന്‍ പോയതില്‍ പിന്നെ ആ വീട് ജപ്തി ചെയ്തു.ആ അമ്മയും മകളും അനാഥരാവുകയും ചെയ്തു.
                                             അപ്പോള്‍ ആ മരണവീട്ടില്‍ നിന്ന് ആരോ പറയുന്നത് ഞാന്‍ കേട്ടു."ശവശരീരം എടുക്കുകയാണ് ".എനിക്ക് ആ പിഞ്ചു കുഞ്ഞിന്റെ മുഖം ഒരു നോക്ക് കാണണമായിരുന്നു. വിശപ്പ്‌ കാരണം മരിച്ച ആ കുട്ടിയെ    ഒരു മാത്ര കാണാന്‍ വേണ്ടി ഞാന്‍ അകത്തു കയറി.അപ്പോള്‍ തിരക്ക് കുറഞ്ഞിരുന്നു.ആ കാഴ്ച കണ്ട് ഞാന്‍ ഞെട്ടി.അത് തന്റെ അമ്മയും അനുജത്തിയും ആയിരുന്നു.അമ്മേ............................................................
ഞാന്‍ ഞെട്ടിഉണര്‍ന്നു.ഞാന്‍ നോക്കുമ്പോള്‍ അമ്മയും അച്ഛനും അനുജത്തിയും എന്റെ അരികില്‍ നില്‍ക്കുന്നു.അത് ഒരു സ്വപ്നമായിരുന്നു.എനിക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല.സ്വപ്നമോ അതോ യാഥാര്‍ത്ഥ്യമോ എന്ന്.അന്ന് ഞാന്‍ വിശപ്പിന്റെ വിലയറിഞ്ഞു.അന്നതിന്റെ വിലയറിഞ്ഞു.പക്ഷെ ഇപ്പോഴും ഒന്നും വിശ്വസിക്കുവാന്‍ പറ്റുന്നില്ല.