ഞങ്ങളെക്കുറിച്ച്‌


 Ramavilasam HSS Chokli

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ ചൊക്ലി ഉപ ജില്ലയില്‍ആണ് രാമവിലാസം ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.പണ്ട് ഫ്രഞ്ച് അധീന പ്രദേശമായ പള്ളൂര്‍-നാലുതറ ദേശത്തുണ്ടായിരുന്ന ഒരു ചുങ്കം ചൗക്കിഹള്ളീ എന്നു സ്ഥലനാമമേകിയ ചൊക്ലി ചരിത്ര പാരമ്പര്യമേറെയുള്ള മണ്ണാണ്. മലയാള ഭാഷയ്ക്ക് ആദ്യമായി ഒരു നിഘണ്ടു  സമ്മാനിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ മലയള ഭാഷ പഠിപ്പിച്ചഊരാച്ചേരി ഗുരുനാഥന്‍ മാരുടെ ജന്മ ദേശമാണ്‌ ചൊക്ലി. ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയില്‍ സ്ഥാപിതമായ വിദ്യാലയം1957 ജൂണ്‍ മാസം 3 ന് രാമവിലാസം ഹൈസ്കൂളായും 1998 ല്‍ ഹയര്‍സെക്കണ്ടറിയായും ഉയര്‍ത്തപ്പെട്ടു.ആറ് ക്ലാസുകളും 201 വിദ്യാര്‍ഥികളുമായി ആരംഭിച്ച വിദ്യാലയത്തില്‍ ഇന്ന് 2500 ല്‍ പരം വിദ്യര്‍ഥികളും 99 അധ്യാപക-അധ്യാപകേതര ജീവനക്കാരുമുണ്ട് .

മാനേജ്മെന്റ്

ശ്രീ കോട്ടയില്‍ കൃഷ്ണന്‍ മാസ്റ്റര്‍ എന്നമഹാനുഭാവന്‍റെ നേതൃത്വത്തില്‍ 1957 ജൂണ്‍ മൂന്നാം തീയതി ചൊക്ലി മേനപ്രം എല്‍ പി സ്കൂള്‍ രാമവിലാസം സെക്കന്ററി സ്ക്കൂലായി ഉയര്‍ത്തപ്പെട്ടു. ലോക്കല്‍ ലൈബ്രറി അതോറിട്ടി അംഗം ഒളവിലം പഞ്ചായത്ത്‌ ബോര്‍ഡ്‌ പ്രസിഡണ്ട്‌ എന്നീ നിലകളിലുള്ള ഭരണപരവും സാംസ്കാരികവുമായ പൊതു പ്രവര്‍ത്തന പാരമ്പര്യമുള്ള ദീര്‍ഘദര്‍ശിയായ അദ്ദേഹത്തിന്റെ മേല്‍നോട്ടം ആറ്‌ ക്ലാസ്സുകളും ഇരുന്നൂറ്റൊന്നു വിദ്യാര്തികളുമായി ആരംഭിച്ച വിദ്യാലയത്തെ ശ്രദ്ധേയമായ വിദ്യാഭ്യാസ സ്ഥാപനമാക്കിമാറ്റി 4 - 11 - 1957 നു അദ്ദേഹത്തിന്റെ വേര്‍പാടിനെ തുടര്‍ന്നു പുത്രന്‍ ശ്രീ. കോട്ടയില്‍ ബാലന്‍ മാസ്റ്റര്‍ സ്കൂളിന്റെ മാനേജരായി വിദ്യാലയം ഒരുപടികൂടി ഉയര്‍ന്ന്‌ ഹയര്‍ സെക്കന്ററി സ്കൂലായത് ഇദ്ദേഹത്തിന്റെ കാലത്താണ്. സംസ്ഥാനത്തിലെ തന്നെ മികച്ചാ ഭൌതിക സാഹചര്യങ്ങലുള്ളതക്കി വിദ്യാലയത്തെ മാറ്റിയത് ഇദ്ദേഹത്തിന്‍റെ പ്രയത്നമാണ്. വിദ്യലലയത്തിനു മികച്ചാ വാഹനസൌകര്യം ഉണ്ടായതും ഇദ്ദേഹത്തിന്‍റെ കാലത്താണ് . 9 - 7 - 2006 നു അദ്ദേഹം വിടപറഞ്ഞു. sslc പ്ലസ്‌ 2 തലങ്ങളില്‍ ഉയര്‍ന്ന വിജയസതമാനവും എന്ജിനീരിംഗ് മെഡിക്കല്‍ മേഘലകളിലടക്കം ഏറെ പൂര്‍വവിദ്യാര്ഥികലും ഉള്ള വിദ്യാലയത്തിന്റെ ഭരണസാരഥ്യം ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രിയ പത്നി ശ്രീമതി. കെ പി സരോജിനിയുടെ കയ്യിലാണ് . 

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
യുപി വിഭാത്തിനും ഹൈസ്കൂള്‍ വിഭാഗത്തിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 5000 ത്തോളം പുസ്തകങളുമായി നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയും,ശാസ്ത്ര വിഷയങള്‍ക്ക് സുസജ്ജമായ ലബോറട്ടറിയും വിദ്യാലയത്തിലുണ്ട്.ആധുനിക രീതിയില്‍ തയ്യാറാക്കിയ മള്‍ട്ടിമീഡിയ റൂം വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനം പകര്‍ന്നുനല്‍കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.